'''നാലാന്കേരി മദ്രസ്സയില്‍ ഒരു നബിദിന ദിവസം"''
വയ്കുന്നേരം കലാപാരിപാടി തുടങ്ങി
ഞാന്‍ പരിപാടിക്ക് പേര് കൊടുത്തിരുന്നു
അന്ന് തൊട്ട് പത്തു ദിവസം ഒരു പാട്ട് മനപാഠം ആക്കി
പരിപാടി ദിവസം ഞാന്‍ നേരെത്തെ തന്നെ പള്ളിയിലേക്ക്
പുറപ്പെട്ടു ,,
എന്‍റെ ഇരിപടം
സ്റ്റേജിനു മുന്പില്‍ തന്നെ ഉറപ്പിച്ചു
അങനെ ഞാന്‍ കാത്തിരുന്ന എന്‍റെ ഊഴം വന്നു
മെല്ലെ നാണം കുണുങ്ങി കൊണ്ട് (ചെറിയ കുട്ടി അല്ലെ )
മൈക്കിനടുതെക്ക് ഞാന്‍ മെല്ലെ നടന്നു
സദസ്സില്‍ ഉള്ളവരോട് ഞാന്‍ കൈകള്‍ കൂപ്പി
അസ്സലാമു അല്യ്ക്കും എന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ട്
സദസ്സിനെ ഞെട്ടിച്ചു
പിന്നെ മൈക്ക് പിടിച്ചു കൊണ്ട് പാട്ട് പാടാന്‍ വേണ്ടി വാ തുറന്നത് അല്ലാതെ
പിന്നെ എനിക്ക് അകെ വിറയല്‍" ഒരു പേടി സുനാമി പോലെ അടിച്ചു കയറി
പഠിച്ച പാട്ട് മറന്നിരിക്കുന്നു ...ആളുകളെ നോക്കി തലയൊക്കെ ഒന്ന് മാന്തി
വീണ്ടും വാ തുറന്നപോള്‍ ആദ്യ വരി ഇങ്ങു വന്നു............പകലം നിശാനി ആലം ....
രണ്ടാമത്തെ വരി എത്ര ആഞ്ഞു പിടിച്ചിട്ടും ഇങ്ങു പോരുന്നില്ല
പടച്ചോനെ ചതിച്ചാ......പഠിച്ച പാട്ട് എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വരുന്നില്ല .....
അവസാനം രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒരു തീരുമാനത്തിലെത്തി
_________________വ അല്യ്ക്കും സലാം _____
എന്നും പറഞ്ഞു കൊണ്ട് സ്റ്റേജില്‍ നിന്നും ഒറ്റ ചാട്ടം ഓടിയ ഓട്ടം പുരയില്‍ ചെന്നാണ് നിന്നത്
No comments:
Post a Comment