Followers

Wednesday, August 29, 2012

News : കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു 10 പേര്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ചാല അമ്പലം ജങ്ഷന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധയുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തിലും അഗ്നിബാധയിലും 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് കൊയിലി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഒരു സ്ത്രീ മരിച്ചു. 10 പേരുടെ നില ഗുരുതരമാണ്. ഇവരുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

രാത്രി 11 മണിയോടടുത്തായിരുന്നു സംഭവം. ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചെതെന്നാണ് ആദ്യ നിഗമനം. ടാങ്കര്‍ മറിഞ്ഞയുടന്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തമിഴ് നാട് സ്വദേശ് കണ്ണയ്യനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് അനുമാനം. മഹാരാഷ്ട്രയില്‍ വന്ന ലോറിയാണെന്നാണ് സംശയിക്കുന്നത്.
25 വീടുകള്‍ക്ക് നാശനഷ്ടമുണ്ട്. 15 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. നിരവധി കടകള്‍ കത്തി. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും ഒപ്പം നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുമായി ചേര്‍ന്ന് സമീപവാസികളെ ചാലക്കുന്നിന്റെ മുകളിലേക്ക് ഒഴിപ്പിച്ചതാണ് രക്ഷയായത്.
അഞ്ചു കിലോമീറ്റര്‍ അവകലെവരെ സ്‌ഫോടനശബ്ദം കേള്‍ക്കാമായിരുന്നു. സ്ഥലത്ത് മെഡിക്കല്‍ സംഘവും എത്തി. അപകടം നടന്ന സ്ഥലത്തിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ തീ വ്യാപിച്ചതായി കണ്ണൂര്‍ എസ്പി അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.സി.ജോസഫ്, കെ.പി.മോഹനന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കും.

No comments:

Post a Comment