Followers

Wednesday, August 29, 2012

News : കസബിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്‌

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ തനിക്കു വധശിക്ഷ വിധിച്ചതിനെതിരേ അജ്‌മല്‍ കസബ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. ജസ്‌റ്റിസുമാരായ അഫ്‌താബ്‌ ആലം, സി.കെ. പ്രസാദ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ സുദീര്‍ഘമായ വിചാരണയ്‌ക്കുശേഷം കഴിഞ്ഞ ഏപ്രില്‍ 25 നാണ്‌ കേസില്‍ വിധി പറയുന്നതു മാറ്റിവച്ചത്‌. അജ്‌മലിനു വേണ്ടി വാദിക്കുന്നതിന്‌ അഡ്വ. രാജു രാമചന്ദ്രനെ അമിക്കസ്‌ ക്യുരിയായി സുപ്രീം കോടതി നിയമിച്ചിരുന്നു.

No comments:

Post a Comment